എം നാഗേശ്വര്‍ റാവുവിനെ സി ബി ഐയുടെ താത്കാലിക ഡയറക്ടര്‍ ആയി നിയമിച്ച സംഭവം; കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയില്‍

എം നാഗേശ്വര്‍ റാവുവിനെ സി ബി ഐയുടെ താത്കാലിക ഡയറക്ടര്‍ ആയി നിയമിക്കുന്നതിന് മുമ്പ് ഉന്നതാധികാരസമിതിയുടെ അഭിപ്രായം തേടിയിരുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയില്‍.

കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

സി ബി ഐ യ്ക്ക് ദീര്‍ഘകാലം സ്ഥിരം ഡയറക്റ്റര്‍ ഇല്ലാതെ അവസ്ഥ ശരി അല്ലെന്നും തന്ത്രപ്രധാനം ആയ പല കേസുകളും അന്വേഷിക്കുന്ന ഏജന്‍സി ആണ് സി ബി ഐ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പുതിയ ഡയറക്റ്ററെ നിയമിക്കാന്‍ ഉള്ള നടപടി ആരംഭിച്ചുവെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നാഗേശ്വര്‍ റാവു വിനെ സിബിഐ ഡയറക്ടര്‍ ആക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. അതേസമയം പോര്‍ട്ട് ബ്ലെയറിലേക്കുള്ള സ്ഥലം മാറ്റത്തിന് എതിരെ സിബിഐ ഡി എസ് പി, എ കെ ബസ്സി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി സി ബി ഐ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനും , കേന്ദ്ര സര്‍ക്കാറിനും നോട്ടീസ് അയച്ചു. നോട്ടീസില്‍ ആറു ആഴ്ചക്ക് മറുപടി നല്‍കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News