തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ കൈയ്യിലെടുക്കാന്‍ ബഡ്ജറ്റില്‍ കിസാന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍. വര്‍ഷം തോറും കര്‍ഷകര്‍ക്ക് ആറായിരം രൂപ നല്‍കും.രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളി. കര്‍ഷകര്‍ക്ക് തുശ്ച വിലയിട്ട് മോദി സര്‍ക്കാര്‍ അപമാനിച്ചെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് വാര്‍ഷിക സാമ്പത്തിക സഹായം മന്ത്രി പീയുഷ് ഗോയല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്.

രണ്ട് ഹെക്ടര്‍ ഭൂമിയുടെ കര്‍ഷകര്‍ക്ക് മൂന്ന് ഗടുക്കളായി ആറായിരം രൂപ ബാങ്ക് അക്കൗണ്ട് നേരിട്ട് നിക്ഷേപിക്കും. മുന്‍കാല പ്രാമ്പല്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പീയുഷ് ഗോയല്‍ അറിയിച്ചു.

ഇതിനായി ബഡ്ജറ്റില്‍ 75,000യിരം കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

എന്നാല്‍ മാസം കണക്കാക്കിയാല്‍ അഞ്ഞൂറ് രൂപയും ദിനം പ്രതി പതിനേഴ് രൂപയും മാത്രമാണ് ഇത് വഴി കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചിയിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്കായി 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യ സമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ശതമാനം പലിശ ഇളവ് നല്‍കും.

അതേ സമയം കര്‍ഷക ആത്മഹത്യകള്‍ക്ക് ഇടയാക്കിയ കാര്‍ഷിക കടങ്ങള്‍ സംബന്ധിച്ച് ബഡ്ജറ്റ് മൗനം പാലിക്കുന്നു. കാര്‍ഷിക കടങ്ങള്‍ ഏഴുതി തള്ളണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News