എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയെ ചൊല്ലി തര്‍ക്കം തുടരുന്നു; ദുരിതബാധിതരുടെ നേതൃത്വവും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയെ ചൊല്ലി തര്‍ക്കം തുടരുന്നു.സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ദുരിതബാധിതരുടെ നേതൃത്വവും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടു. 1905 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരസമിതിയുടെ ആവശ്യം .

എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഇതില്‍ തീരുമാനം എടുക്കാനാവു എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.

ചികിത്സ മാനദണ്ഡങ്ങള്‍ അനുസരിച്ചു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 374 പേര് ആയി പട്ടിക ചുരുങ്ങി.ദുരിതം നേരിട്ട 1905 പേരെയും ഉള്‍പ്പെടുത്തണം എന്നാണ് സമര സമിതിയുടെ ആവശ്യം.ഈ കാര്യം ഉന്നയിച്ചാണ് അവര്‍ സമരത്തിന് ഇറങ്ങിയത്.

സമരം നടത്തിയവരുമായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി എന്നീവര്‍ ചര്‍ച്ച നടത്തി.എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു. പട്ടിക വീണ്ടും പരിശോധിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. നിലവില്‍ അംഗീകരിച്ച പട്ടിക പ്രകാരം 6212 പേരാണ് ദുരിതബാധിതര്‍ .അവര്‍ക്ക് 161 കോടി 65 ലക്ഷം രൂപ വിവിധ സന്ദര്‍ഭങ്ങളില്‍ ആയി നഷ്ട പരിഹാര തുക അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മേറട്ടോറിയം 6 മാസം കൂടി നീട്ടി , ജപ്തി നടപടി നിര്‍ത്തി വെച്ചു.പട്ടിക തയ്യാറാക്കുന്ന ദിവസം ഹര്‍ത്താല്‍ കാരണം ഒരുപാട് പേര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല, ഇതാണ് പട്ടിക ചുരുക്കാന്‍ ഇതാണ് കാരണം പ്രതിപക്ഷം ആരോപിച്ചു.മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here