എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

എസ് പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി അപക്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചത്.

നിയമ വാ‍ഴ്ച്ചയില്‍ എന്തെങ്കിലും വീ‍ഴ്ച്ചയുണ്ടെങ്കില്‍ മാത്രമെ ഹര്‍ജിയില്‍ ഇടപെടേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് ഒരു ഉദ്യോഗസ്ഥ റെയ്ഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനത്ത് നിയമ വാ‍ഴ്ച്ച നിലനില്‍ക്കുന്നുവെന്നതിന് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം മുഖ്യമന്ത്രി അടക്കവുള്ളവര്‍ അട്ടഹസിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.എന്നാല്‍ അട്ടഹാസം തടയാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുഖ്യമന്ത്രിക്ക്അഭിപ്രായ സ്വാതന്ത്രയമുണ്ടെന്നും വ്യക്തമാക്കി.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പബ്ലിക്ക് ഐ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News