മുഖം മിനുക്കി ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍; പുതിയ സന്ദേശം ഇങ്ങനെ

മുഖം മിനുക്കി ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വരുന്നവര്‍ക്ക് അരുത് എന്ന സന്ദേശം നല്‍കും. ഒപ്പം തൊട്ടിലില്‍ കിടത്തുന്ന കുഞ്ഞിന്റെ സുരക്ഷയും ഉറപ്പാക്കും. ആധുനികവല്‍കരിച്ച അമ്മ തൊട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കൈയ്യില്‍ കുഞ്ഞുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സെന്‍സര്‍ഘടിപ്പിച്ച ആദ്യ വാതില്‍ തുറക്കൂ. തുടര്‍ന്ന് അരുമകുഞ്ഞിനെ ഉപേക്ഷിക്കാന്‍ വരുന്നവരോട് അരുത് എന്ന സന്ദേശം കേള്‍പ്പിക്കും. പിന്മാറിയില്ലെങ്കില്‍ മാത്രം രണ്ടാമത്തെ വാതില്‍ തുറക്കും. കുഞ്ഞിനെ തൊട്ടിലില്‍ കിടത്താം. പിന്നെ ഒരു നോക്ക് പോലും കാണാനാകാത്ത വിധം ആ വാതിലുകള്‍ അടയും.

കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങിയാല്‍ ഉടന്‍ തന്നെ അലാം മുഴങ്ങും ഒപ്പം അമ്മത്തൊട്ടിലില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലൂടെ ജില്ലാ കളക്ടര്‍ക്കുള്‍പ്പെടെ അറിയിപ്പ് പായും. കുഞ്ഞിന്റെ തൂക്കവും ചിത്രവും അടക്കമാണ് ഫോണിലൂടെ ലഭിക്കുന്നത്.

അകത്തെ വാതിലിലൂടെ അധികൃതര്‍ക്ക് മാത്രമേ കുഞ്ഞിനെ എടുക്കാനാകൂ. അമ്മത്തൊട്ടിലില്‍ എത്തുന്ന കുട്ടിയുടെ സുരക്ഷയാണ് ഇതിലൂടെ ശിശുക്ഷേമ ഉറപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News