കാലങ്ങളായി രാജ്യത്ത് നിലവിലുള്ള പല പദ്ധതികളും വീണ്ടും ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി പീയുഷ് ഗോയല്‍

കാലങ്ങളായി രാജ്യത്ത് നിലവിലുള്ള പല പദ്ധതികളും വീണ്ടും ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി പീയുഷ് ഗോയല്‍.ഇ.എസ്.ഐ പരിധി 21,000യിരം രൂപയായി വര്‍ധിപ്പിച്ചതും ആശാ വര്‍ക്കേഴ്സിന്റെ വേതനം വര്‍ദ്ധിപ്പിച്ചതും ബഡ്ജറ്റ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചത് കൈയ്യടി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കമ്പളിപ്പിക്കലാണ് ബഡ്ജറ്റ് അവതരണമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.

ബഡ്ജറ്റ് പ്രസംഗത്തിന്റെ എട്ടാം പേജില്‍ തൊഴിലാളി മേഖലയെ കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് മുന്‍ പദ്ധതികളെ പലതിനേയും മന്ത്രി കൂട്ട് പിടിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ആവര്‍ത്തിക്കുന്ന സൗജന്യ ഗ്യാസ് കണ്ക്ഷന്‍ പദ്ധതിയായ ഉജ്വല യോജന ഇത്തവണയും ബഡ്ജറ്റില്‍ ഇടം നേടി. എല്ലാ വര്‍ഷവും എട്ട് കോടി കണക്ഷന്‍ നല്‍കുമെന്ന് പ്രഖ്യാപനം വള്ളി പുള്ളി തെറ്റാതെ പോലെ പീയുഷ് ഗോയലും ആവര്‍ത്തിച്ചു.

ഇ.എസ്.ഐ പരിധി ഇരുപത്തിയൊന്നായിരമാക്കിയെന്ന് പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടു. 2017മുതല്‍ രാജ്യത്തെ ഇ.എസ്.ഐ പരിധി ഇരുപത്തിയൊന്നാണന്ന കാര്യം ധനന്ത്രി മനപൂര്‍വ്വം മറന്നായിരിക്കാം.പാര്‍ലമെന്റില്‍ പ്രത്യേക ബില്‍ കൊണ്ട് വന്ന പ്രാമ്പല്യത്തിലാക്കിയ ഗ്രാറ്റുവിറ്റി വര്‍ദ്ധനവ്, ബോണസ് പരിധി വര്‍ധിപ്പിക്കല്‍ തുടങ്ങി പലതും 2019-20ലെ ബഡ്ജറ്റിലും ഇടം പിടിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മേഖലയിലെ ഗുണഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കമ്പളിപ്പിക്കലാണ് ബഡ്ജറ്റ് പ്രസംഗമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.യാഥാര്‍ത്ഥ്യം മറച്ച് വയ്ക്കാനും തെറ്റ്ദ്ധാരണ പരത്താനും പ്രസിദ്ധമായ മോദി സര്‍ക്കാര്‍ ബഡ്ജറ്റിലും അത് ചെയ്തുവെന്നും പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here