കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്; രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്.രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം.നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കണ്ടന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിന്റെ മേശപുറത്ത് വച്ച ഫിനാന്‍സ് ബില്ലില്‍ നിയമഭേദഗതി വന്നാലെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുവെന്നും വ്യക്തമാക്കുന്നു.

2014ല്‍ മാറ്റം വരുത്തിയ നികുതി സ്ലാബാണ് രാജ്യത്ത് വ്യക്തിഗത നികുതി ദായകര്‍ക്കായി നിലവില്‍ ഉള്ളത്.ഇത് പ്രകാരം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനത്തിന് അഞ്ച് ശതമാനവും, അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ 20 ശതമാനവും പത്ത് ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

2019-2020 ലേയ്ക്കുള്ള പൊതുബഡ്ജറ്റില്‍ ഈ നികുതി സ്ലാബുകളിലൊന്നും മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പകരം അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള ചട്ട പ്രകാരം നികുതി അടയ്ക്കണം. ഇവര്‍ക്ക് അടച്ച നികുതിയില്‍ നിന്നും 12,500 രൂപ വരെ മടക്കി നല്‍കാന്‍ ടാക്സ് റിബേറ്റാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനും ആദായ നികുതി നിയമത്തിലെ ചട്ടം 87എ ഭേദഗതി ചെയ്യണം.ചട്ട പ്രകാരം മൂന്നര ലക്ഷ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2500 രൂപ മടക്കി നല്‍കാന്‍ മാത്രമേ കഴിയു. ഇതിന് 12,500 രൂപ വരെയാക്കി ഉയര്‍ത്തണം.തത്വത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം 12,500 രൂപ ടാക്സ് റിബേറ്റ് നല്‍കാനുള്ള ചട്ട ഭേദഗതി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.

നിലവില്‍ പാര്‍ലമെന്റിലെ സാഹചര്യം അനുസരിച്ച് തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാരുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു.രണ്ടര ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനം വരുന്ന എല്ലാവരും പതിവ് പോലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

പാര്‍ലമെന്റിലെ ബഡ്ജറ്റ് പ്രസംഗത്തില്‍ നികുതി ഇളവ് പ്രഖ്യാപിച്ച ധനമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച ഫിനാന്‍സ് ബില്ലില്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമകാന്‍ നിയമഭേദഗതി വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മധ്യ വര്‍ഗ കുടുംബങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ മാത്രമാണ് പ്രഖ്യാപനം നടത്തിയതെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News