ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതി ഹരിതകേരളത്തിന്‌ മാതൃക

ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതി ഹരിതകേരളത്തിന്‌ മാതൃക.

ആറുമാസം കൊണ്ട് പദ്ധതിയിലൂടെ വീണ്ടെടുത്തത് നിരവധി തോടുകളും കൃഷിയിടങ്ങളുമാണ്. പുതിയ മൂന്ന്‌ ടൂറിസം പദ്ധതികള്‍ക്ക്‌ വഴിയൊരുക്കാനും ഈ നദീ സംയോജന പദ്ധതിയ്ക്കായി.

മാലിന്യം നിറഞ്ഞും ഒഴുക്ക് നിലച്ചും ദുര്‍ഗന്ധം വമിക്കുന്ന തോടുകള്‍…നിരൊഴുക്ക് നിലച്ച് തരിശായി മാറിയ കൃഷിയിടങ്ങള്‍… ഇതായിരുന്നു കോട്ടയം നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും നേരത്തെയുള്ള മുഖമുദ്ര.

എന്നാല്‍ 2018 ആഗസ്റ്റ് മാസം 28ന് ജനകീയ കൂട്ടായ്മയില്‍ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതി നടപ്പായതോടെ അഴുക്കുചാലുകള്‍ തെളിനീര്‍ നിറയുന്ന കൈത്തോടുകളായി.

ആയിരത്തിലധികം കിലോമീറ്റര്‍ തോടുകള്‍ പുനര്‍ജനിച്ചു. മൂപ്പതിലധകം പാടശേഖരങ്ങളില്‍ നെല്‍കൃഷി മടങ്ങിയെത്തി.

15ലധികം പഞ്ചായത്തുകളും കോട്ടയം നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങളും പങ്കാളിയായതോടെ ഈ നദീസംയോജന പദ്ധതി ഹരിതകേരളത്തിനാകെ മാതൃകയായി മാറി.

നിരവധി കേന്ദ്രങ്ങള്‍ ശുചീകരിച്ചെടുത്തതോടെ പ്രാദേശിക സായാഹ്ന കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാടിന്റെ മുഖഛായ മാറി.

പടിയറക്കടവ്, കടവോരം, മലരിക്കല്‍ എന്നീ ടൂറിസം പദ്ധതികള്‍ രൂപം കൊണ്ടു. യുഡിഎഫ് സര്‍ക്കാര്‍ നികത്താന്‍ അനുമതി നല്‍കിയ മെത്രാന്‍ കായല്‍ വീണ്ടെടുത്ത് കൃഷിയിറക്കാന്‍ നടത്തിയ ഇച്ഛാശക്തിയാണ് മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതിയ്ക്ക് പ്രചോദമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News