വേറിട്ട കാഴ്ചാ അനുഭവമൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികളുടെ നാടകാവതരണം

വേറിട്ട കാഴ്ചാ അനുഭവമൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികളുടെ നാടകാവതരണം കോഴിക്കോട് നടന്നു. മണിവർണ്ണത്തുവൽ എന്ന നാടക ശില്പം, പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡിലെ വിദ്യാർത്ഥികളാണ് അരങ്ങിലെത്തിച്ചത്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മകനേയും കൊണ്ടുള്ള ഒരു പ്രൊഥസറുടെ ജീവിതയാത്രയാണ് മണിവർണ്ണത്തൂവൽ പറയുന്നത്.

ഓട്ടിസം ബാധിച്ച കുട്ടിയെ സമൂഹം നോക്കി കാണുന്നതും എല്ലാം അതിജീവിച്ച് ഇവരെങ്ങനെ സ്വതന്ത്രരായി ജീവിക്കുന്നു എന്നും നാടകം ഓർമ്മപ്പെടുത്തുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ അനുഭവിക്കുന്ന വേദനകൾ വിളിച്ചു പറയുകയാണ് നാടകശില്പം.

കോഴിക്കോട് പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡിലെ 40 വിദ്യാർത്ഥികളാണ് വെല്ലുവിളികൾ അതിജീവിച്ച് അരങ്ങിലെത്തിയത്. കുട്ടികളെ കൂടാതെ അധ്യാപകരും ജീവനക്കാരും ഇതിൽ വേഷമിട്ടു.

മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് മണിവർണ്ണത്തൂവൽ അരങ്ങിലെത്തിയത്. ദീപു തൃക്കോട്ടൂരാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ നാടകം സഹായകമാകുമെന്ന് അണിയറ പ്രവർത്തകർ കരുതുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വേദികൾ ഇവർക്കായി ഒരുക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News