“വീഡിയോ എടുക്കുന്നുണ്ട്; കെെയ്യിലെ രാഖി പൊട്ടിക്ക്”; കഞ്ചാവുമായി പിടിയിലായ ആര്‍എസ്എസുകാരനോട് മറ്റൊരു സംഘപ്രവര്‍ത്തകന്‍; വീഡിയോ വെെറല്‍

പാലക്കാട്: കഞ്ചാവുമായി അറസ്റ്റിലായ ആര്‍എസ്എസുകാരനോട് കൈയിലെ രാഖിപൊട്ടിക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ പറയുന്ന വീഡിയോ വൈറലാകുന്നു.

കേസില്‍ പിടിയിലായവരെല്ലാം ആര്‍എസ്എസുകാരാണ്. ഇവരുടെ വീഡിയോ നാട്ടുകാര്‍ മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രതികളില്‍ ഒരാളുടെ കൈയിലെ രാഖി കണ്ടത്.

ഇതും ഷൂട്ട് ചെയ്യുന്നത് കണ്ടതോടെയാണ് നാണക്കേട് ഒഴിവാക്കാന്‍ മറ്റൊരു ആര്‍എസ്എസുകാരന്‍ രാഖി പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നത്.

ആറുകിലോ കഞ്ചാവുമായാണ് കോഴിക്കോട്ടെ ആര്‍എസ്എസുകാരായ വിഷ്‌ണു, അലോക്, ജിനോ പോള്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവരുടെ കാറിന്റെ ബോണറ്റില്‍നിന്ന് ആറു കിലോ കഞ്ചാവ് കണ്ടെടുത്തു. വാളയാര്‍ ടോള്‍ പ്ലാസയില്‍ എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നു. പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപത്തുവച്ച് തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here