മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ലീഗ്; മുല്ലപ്പള്ളി പാണക്കാടെത്തി കൂടിക്കാഴ്ച്ച നടത്തി

മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടു മുന്‍പായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.

മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. എന്നാല്‍ ജനമഹായാത്രക്ക് പിന്തുണ തേടിയാണ് പാണക്കാട് എത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സീറ്റുവിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ എടുക്കേണ്ട നിലപാട് സ്വീകരിക്കാനാണ് യോഗം ചേരുന്നത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ എം.പി.മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.കെ.മുനീര്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here