സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി സൗമില നജീം

തിരുവനന്തപുരം: സ്വകാര്യ ചാനല്‍ പരിപാടിക്കിടെ അവതാരകനായ സുരേഷ് ഗോപി എംപി നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന ആരോപണവുമായി മത്സരാര്‍ത്ഥിയായിരുന്ന യുവതി രംഗത്ത്.

ആലപ്പുഴ സ്വദേശിനിയായ സൗമില നജീം ആണ് ബിജെപി എംപികൂടിയായ സുരേഷ്ഗോപിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

2017ല്‍ നടന്ന പരിപാടിക്കിടെയാണ് സൗമിലയ്ക്ക് സുരേഷ് ഗോപി എംപി മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിനായി വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം നല്‍കിയതല്ലാതെ ഒരു രൂപപോലും നല്‍കിയില്ലെന്ന് സൗമില ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പണമില്ലാത്തതുകൊണ്ട് വീട് പണിയാന്‍ കഴിയാതിരുന്ന സൗമിലയ്ക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത സംഭവം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇത്രയുംകാലമായിട്ടും കിട്ടാത്ത പണത്തിനുവേണ്ടിയല്ല, ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതെന്ന് യുവതി പറയുന്നു. തനിക്ക് ഇത് കിട്ടിയെന്ന് വിശ്വസിക്കുന്ന കുറേയധികം ആളുകളുണ്ട്. അവരെ അറിയിക്കാന്‍ മാത്രമാണ്. വാഗ്ദാനങ്ങളില്‍ വംശവദരാകാതിരിക്കുകയെന്നും പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News