യാത്രക്കാരന്റെ പോക്കറ്റടിക്കുകയും പിന്നീട് അതേ യാത്രക്കാരന്റെ ടിക്കറ്റ് എടുക്കുകയും ചെയ്യുന്ന കള്ളന്റെ തന്ത്രം പോലെയാണ് കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ബാങ്കുകളെ 3 ലക്ഷം കോടി പറ്റിച്ച് വിദേശത്തേക്ക് കടന്നവരുടെ കടം എഴുതി തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തെ പഞ്ചപാണ്ഡവരെന്ന് പരിഹസിക്കുന്ന ബിജെപി കൗരവരാണെന്നും കൗരവരിലെ ദുര്യോധനനും ദുശ്ശാസനനുമാണ് മോദിയും അമിത് ഷായുമെന്നും സീതാറാം യെച്ചൂരി പരിഹസിച്ചു.