പാസ്സ്‌പോര്‍ട്ടിലെ വയസ്സ് തിരുത്തി 25എന്നാക്കി; ദിവസവും 5 കാട്ടാളന്മാരെ തൃപ്തിപ്പെടുത്തണം; പെണ്‍വാണിഭസംഘത്തില്‍ നിന്നും പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം

പതിനെട്ട് വയസു മാത്രമുള്ള പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ ദുബായില്‍ കൂട്ടി കൊണ്ടുവന്നു ലൈംഗിക ചൂഷണം ചെയ്ത ബംഗ്ലാദേശ് പൗരന്‍ ഉള്‍പ്പെടുന്ന കേസ് കോടതിയില്‍. ബംഗ്ലാദേശ്കാരനായ 44 വയസ്സുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിയെ ഒരു ഫ്‌ലാറ്റില്‍ നിന്ന് ദുബായ് പൊലീസിന്റെ രഹസ്യസംഘം രക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയും ബംഗ്ലാദേശ് സ്വദേശിനിയാണ്

പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചു. ശേഷം ഒരു ചൈനീസ് യുവതിയുമായി ചേര്‍ന്ന് പെണ്‍വാണിഭം നടത്തുകയുീ ചെയ്തു എന്നതാണ് ആരോപണം. ഫ്‌ലാറ്റില്‍ എത്തുന്ന പുരുഷന്‍മാരില്‍ നിന്നും 100 ദിര്‍ഹം വാങ്ങി ഇടപാട് നടത്തും .

പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ഫെബ്രുവരിയില്‍ വിസിറ്റിങ് വിസയിലാണ് തന്നെ നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇറങ്ങിതിരിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

തനിക്ക് 17 വയസ് മാത്രമേ പ്രായമുള്ളു എന്നും പ്രതിയോട് കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ പ്രതി പാസ്‌പോര്‍ട്ടിലെ തന്റെ വയസ്സ് തിരുത്തി 25 ആക്കിയെന്നും പെണ്‍കുട്ടിയുടെ മൊഴിയിലൂടെ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്നും ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയശേഷം പെണ് വാണിഭമാണ് നീ ചെയ്യണ്ട ജോലിയെന്നും ഇനിമുതല്‍ എന്നും കുറഞ്ഞത് 5ഇടപാടുകാര്‍ ഉണ്ടാകുമെന്നും അറിയിക്കുകയായിരുന്നു. യാതൊരു അറിവും ഇല്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടുപോയ തന്നെ പ്രതിയും ലൈംഗികമായി ഉപയോഗിച്ചെന്നും കണ്ണീരില്‍ കുതിര്‍ന്ന പെണ്‍കുട്ടിയുടെ മൊഴി

18 വയസ്സുള്ള പെണ്‍കുട്ടി അല്‍ ഖ്വാസിസിലെ ഒരു ഫ്‌ലാറ്റില്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. ഒരു പൊലീസ്‌കാരനെ ആവശ്യക്കാരന്‍ എന്ന വേഷം കെട്ടിച്ചയച്ചു പ്രതികളെ കുടുക്കുകയായിരുന്നു.

സംശയം പ്രകടിപ്പിച്ച പ്രതിയോട് ഇരട്ടി തുക തരാമെന്നു പറഞ്ഞതോടെയാണ് പ്രതി ഇടപാടിന് സമ്മതിച്ചത്. തനിക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മതി എന്ന ആവശ്യം പ്രതിയില്‍ വിശ്വാസം ജനിപ്പിച്ചു. ശേഷം പോലീസ് ഫ്‌ലാറ്റ് വളഞ്ഞു കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
കേസില്‍ വാദം ഈമാസം 20ന് വീണ്ടും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News