ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ലോക് സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.

പകുതി സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

നിയമസഭയില്‍ മത്സരിക്കുന്നവര്‍ ലോക്‌സഭയില്‍ മത്സരിക്കുന്നത് ഒഴിവാക്കണംകെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സ് അംഗീകരിക്കില്ല.

ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥികളെയും ഒഴിവാക്കണം.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ദേശീയ നേതൃത്വത്തിന്റെ മാനദണ്ഡം പാലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here