മഹനടന്റെ ‘പേര്’ നോട് ‘അന്‍പ് ‘.. ആദരവ്; പേരന്‍പിന് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ ഫാന്‍സ്

ലോക ചലച്ചിത്ര വേദികളില്‍ കയ്യടി നേടിയ മമ്മൂട്ടി ചിത്രം ‘പേരന്‍പ്’ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

ചിത്രത്തിന് ആശംസം നേര്‍ന്ന് കൊണ്ടുള്ള മോഹന്‍ലാല്‍ ആരാധകരുടെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മഹാനടന്റെ ‘പേര്’ നോട് ‘അന്‍പ്’ ആദരവ് എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്ന ആരാധകരുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്.

കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരന്‍പ് സിനിമയെക്കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ തന്നെ വാഴ്ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel