മോദിയുടെ റാലിക്കിടെ ഉന്തും തള്ളും; നിരവധി പേര്‍ക്ക് പരുക്ക്; പ്രസംഗം അവസാനിപ്പിച്ച് മോദി മടങ്ങി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ താക്കുര്‍ നഗറില്‍ നരേന്ദ്രമോദിയുടെ റാലിയ്ക്കിടെ പ്രവര്‍ത്തകരുടെ ഉന്തും തള്ളും. സംഭവത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.

സംഭവം ഇങ്ങനെ:

ഇടുങ്ങിയ സ്ഥലത്തായിരുന്നു യോഗം സംഘടിപ്പിച്ചിരുന്നത്. മോദി പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ കസേരയ്ക്ക് വേണ്ടി ഉന്തും തള്ളും ആരംഭിച്ചത്.

ഉന്തും തള്ളും സംഘര്‍ഷത്തിലേക്ക് കടന്നപ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ താഴെ വീഴുകയുമായിരുന്നു. നിരവധി സ്ത്രീകള്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്.

സംഭവം കൈവിട്ടു പോകുമെന്ന് തോന്നിയതോടെ മോദി പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here