ആനന്ദ് തെല്‍തുംദേയെ വിട്ടയച്ചു

സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ള അറസ്റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കി പൂനെ കോടതി തെല്‍തുദേയെ വിട്ടയക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു തെല്‍തുംദേയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിനെതിരെ സിപിഐഎമ്മും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 11 വരെ അറസ്റ്റിന് സുപ്രീംകോടതി വിലക്ക് നിലനില്‍ക്കെ, ഇപ്പോഴത്തെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ടെത്തിയാണ് പ്രമുഖ ദളിത്, മാര്‍ക്സിസ്റ്റ് ചിന്തകന്‍ ആനന്ദ് തെല്‍തുംദേയെ ഉടന്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

ഉത്തരവിന് പിന്നാലെ പൂനെ പൊലീസ് തെല്‍തുംദേയെ വിട്ടയച്ചു. അറസ്റ്റ് നിയമപരമല്ലെന്നും ഫെബ്രുവരി 11 വരെ അറസ്റ്റ് പാടില്ലെന്നും പൂനെ പ്രത്യേക കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയ 2017ലെ എല്‍ഗര്‍ പരിഷത്ത് യോഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു തെല്‍തുംദേയെ അറസ്റ്റ് ചെയ്തത്.

നിരോധിത സംഘടനായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കഴിഞ്ഞ ദിവസം തെല്‍തുംദേയുടെ ജാമ്യാപേക്ഷ നിരസിച്ച് കോടതി നിരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ സിപിഐഎമ്മും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു

ചില മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് ബന്ധമെന്ന ആരോപണം ഉയര്‍ത്തുന്നതെന്ന് തെല്‍തും ദേയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തിരിച്ചടി നേരിട്ടെങ്കിലും ഫെബ്രുവരി 11 ന് ശേഷം തെല്‍തുംദേയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ തന്നെയാകും പൊലീസ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News