തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം സജ്ജമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമം കേരളത്തില്‍ നടന്നില്ലെന്നും ശബരിമല വിഷയത്തിന് ശേഷം മതനിരപേക്ഷകര്‍ ഇടതുപക്ഷത്തോട് അടുത്തു എന്നും കോടിയേരി വ്യക്തമാക്കി.

മാര്‍ച്ച് മാസം രണ്ടാം തീയതി തൃശൂരില്‍ മാര്‍ച്ച് സംഘടിപ്പിച്ചു കൊണ്ട് ലോക്‌സഭാ ഇലക്ഷന്‍ പ്രചരണത്തിന് തുടക്കമിടും. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായയെന്നും രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ട് വന്ന് എല്‍ഡിഎഫ് ലോക്‌സഭയില്‍ അംഗസംഖ്യ കൂട്ടുമെന്നും കോടിയേരി പറഞ്ഞു.

ഇലക്ഷന്റെ പേരില്‍ പുറത്ത് വരുന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ഇതെല്ലാം ആസൂത്രിത റിപ്പോട്ടുകള്‍ ആണ്. സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ പിന്നാലെ പോകാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമം കേരളത്തില്‍ നടന്നില്ലെന്നും ശബരിമല വിഷയത്തിന് ശേഷം മതനിരപേക്ഷകര്‍ ഇടതുപക്ഷത്തോട് അടുത്തു എന്നും കോടിയേരി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.