വിമാനയാത്രക്കെത്തിയ യാത്രക്കാരന്റെ ബാഗില്‍ പുള്ളിപ്പുലി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടി. ബാഗിനുള്ളില്‍ ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടി.

തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. ഒരു മാസം പ്രായം തോന്നിക്കുന്ന പുലിക്കുട്ടി അവശനിലയിലായിരുന്നു.

ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ അധികൃതര്‍ പിടിച്ചെടുത്ത ശേഷം വിമാനത്താവളത്തില്‍ വെച്ചുതന്നെ പാല്‍ നല്‍കി.

പിന്നീട് പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിന്‌കൈമാറി.

ഇന്റലിജന്‍സ് പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് പുലിക്കുട്ടിയെ കണ്ടെടുത്തത്.

പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്യുകയും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News