ക്രൂരതയുടെയും മനോവൈകൃതത്തിന്റെയും പ്രതിരൂപമായ ‘രക്തദാഹി’ ഒടുവില്‍ പിടിയിലായി.
റഷ്യക്കാരനായ ബോറിസ് കൊണ്‍ട്രാഷിന് രക്തദാഹി എന്ന പേരു വാങ്ങി നല്‍കിയത് 20 വര്‍ഷം മുന്‍പ് നടത്തിയ അറുംകൊലയാണ്.
ഹൈസ്‌കൂളിലെ തന്റെ സഹപാഠിയെ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി കൊന്നശേഷം രക്തം കുടിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.
വെള്ളിയാഴ്ച പിടിയിലാകുന്നത് വരെ ചെല്ല്യാബിന്‍സ്‌കിലെ ഉറാല്‍സില്‍ മനഃശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്നു.
വര്‍ഷങ്ങളായി ഡോക്ടറായി ജോലി നോക്കിയിരുന്ന ഇയാള്‍ക്കെതിരെ വ്യാജരേഖകള്‍ കാണിച്ച് ജോലി നേടിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
1998ലാണ് ഇയാള്‍ സഹപാഠിയായിരുന്ന പതിനാറുകാരനെ മരുന്ന് കുത്തിവച്ച് മയക്കിയ ശേഷം കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തതെന്നാണ് റഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആചാരത്തിന്റെ ഭാഗമായാണ് കൊല നടത്തിയതെന്നാണ് ബോറിസ് പൊലീസിന് മൊഴി നല്‍കിയത്. 2000 ഓഗസ്റ്റില്‍, അന്വേഷണത്തിനൊടുവില്‍ നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ബോറിനെന്ന് കോടതി സ്ഥിരീകരിച്ചു. 10 വര്‍ഷം തടവുും ചികിത്സയും കോടതി വിധിച്ചു.
പുറത്തിറങ്ങിയ ശേഷമാണ് ബോറിന്‍ ചെല്ല്യാബിന്‍സ്‌കില്‍ എത്തിയത്. തുടര്‍ന്ന് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ആരോഗ്യവകുപ്പിനു കീഴിലുള്ള സിറ്റി ഹോസ്പിറ്റല്‍ നമ്പര്‍ 11ല്‍ ഡോക്ടറായി പ്രവേശിച്ചു.
മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവല്‍ക്കരിക്കുക എന്നിവയായിരുന്നു ബോറിന്റെ ജോലി.
ചില സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടെന്നു ധരിപ്പിച്ചാണ് ജോലിയില്‍ കയറിയതെന്നാണ് ആരോഗ്യവകുപ്പ് മേധാവി നതല്യ ഗോര്‍ലോവ പറയുന്നത്.
ജനുവരിയില്‍ ആരോഗ്യകാര്യങ്ങള്‍ സംബന്ധമായി നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, ഇയാളെ മുന്‍പ് ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയില്‍പെട്ടതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.
ഡോക്ടര്‍ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഇയാളെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിശദമായി അന്വേഷിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ബോറിസിന്റെ ജോലിയെക്കുറിച്ച് സഹോദരിക്കും അമ്മയ്ക്കും അറിവില്ലായിരുന്നു. ബോറിസിന്റെ സഹോദരി ഡോക്ടറാണ്.
പൊതുസമൂഹത്തിന് ഭീഷണിയല്ലെങ്കിലും ബോറിസ് എപ്പോഴും നിരീക്ഷണത്തിലാണ്.

Get real time update about this post categories directly on your device, subscribe now.