മോദിയെ വിടാതെ തമിഴ്മക്കള്‍; ഫിറ്റ്‌നസ് ചലഞ്ചിനെ അടക്കം ട്രോളി എല്‍കെജിയുടെ ട്രൈലര്‍

കെ ആര്‍ പ്രഭു എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രമാണ് എല്‍കെജി. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കളിയാക്കി ഇറക്കുന്ന ചിത്രമാണ് എല്‍കെജി. ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.

ആര്‍.ജെ ബാലജിയാണ് ചിത്രത്തിലെ നായകന്‍, പ്രിയ ആനന്ദ് ആണ് നായിക. മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച്, ഇന്ത്യയില്‍ നിലനിന്ന് പോകുന്ന പശു രാഷ്ട്രീയം, അര്‍ണബ് ഗോസ്വാമിയുടെ നേഷന്‍ വാണ്ട്‌സ് ടു നോ എന്നിവയെല്ലാം ട്രൈലറില്‍ കണക്കിനറ്റ് കളിയാക്കുന്നു.

ചിത്രം പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ കളിയാക്കള്‍ കാണുമെന്ന് എതാണ്ട് ഉറപ്പാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here