പന്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു; ആമിനയുടെ ഫുട്‌ബോള്‍ പ്രേമത്തിനപ്പുറം സിനിമ പറയുന്ന സാംസ്‌കാരിക രാഷ്ട്രീയവും ശ്രദ്ധേയം

വെളളിത്തിരയില്‍ നിന്ന് മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് പന്ത് ഉരുളുകയാണ്.
പന്തുമായി മൈതാനത്തിറങ്ങുന്ന ആമിന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ നീങ്ങുന്നത്.

മലയാള സിനിമയ്ക്ക് കണ്ടുപരിചിതമല്ലാത്ത കഥാപാത്രമാണ് അബനി അവതരിപ്പിക്കുന്ന ആമിന. 2016ല്‍ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ എന്ന സിനിമയിലൂടെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ അബനി ആമിനയായി ഈ സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

ആദ്യ സീനില്‍ തന്നെ അബനി പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. സിനിമയ്ക്കുവേണ്ടി ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ അബനി സ്വായത്തമാക്കിയതും സിനിമയെ ഒഴുക്കുളളതാക്കി.

അബനിയുടെ അച്ഛന്‍ ആദിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അച്ഛനും മകളും.

ഫുട്‌ബോളിനപ്പുറം പന്ത് ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നതെന്ന് ആദി വ്യക്തമാക്കുന്നു. ആദിയുടെ രണ്ടാമത്തെ ചിത്രമാണ് പന്ത്.

സിനിമയില്‍ ഗ്രാമീണഭംഗി നിറയുന്ന മനോഹരമായ പശ്ചാത്തലവും ഏറെ ശ്രദ്ധേയമാണ്. കൂടെ നാടന്‍ പാട്ടിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെ ലഹരിയും പ്രേക്ഷകരെ കീഴടക്കുന്നുണ്ട്.

മഞ്ജുവാര്യരുടെ ആരാധികയായി സോഷ്യന്‍ മീഡിയ ഏറ്റെടുടുത്ത റാബിയ മുത്തശ്ശിയുടെ വെളളിത്തിരയിലെ അരങ്ങേറ്റവും ഗംഭീരമായി.

തലമുറകള്‍ തമ്മിലുളള ഊഷ്മളത റാബിയ മുത്തശ്ശയിലൂടെ പ്രേക്ഷകര്‍ക്ക് കൈമാറ്റം ചെയ്യപ്പെടും. അറബികല്യാണവും ലിംഗഅസമത്വവും ഹര്‍ത്താലുകളും ഉത്സവവും പ്രണയവും ഒക്കെ കഥയിലെ ഇതിവൃത്തമാണ്.

വിനീതും അജുവര്‍ഗീസും നെടുമുടിയും ഇന്ദ്രന്‍സും സുധീഷും സുധീര്‍ കരമനയും ഉള്‍പ്പടെയുളള വലിയ താരനിര സിനിമയിലുണ്ടെങ്കിലും നാട്ടിന്‍ പുറത്തിന്റെ ശൈലി ആരും ഉപേക്ഷിക്കാത്തത് സിനിമയെ റിയലസ്റ്റിക്കാക്കുന്നു.

എങ്കിലും ഗ്രാമീണ കഥകളില്‍ നിലനില്‍ക്കുന്ന മിത്തുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സംവിധായകന്‍ കഥ പറയുന്നത്.

തിരുവനന്തപുരത്ത് നിയമസഭാ സാമാജികര്‍ക്കുവേണ്ടി ഒരുക്കിയ പ്രത്യേക പ്രദര്‍ശനവും നിറഞ്ഞ സദസ്സിലായിരുന്നു. പ്രേക്ഷകരോട് സാംസ്‌കാരിക രാഷ്ട്രീയത്തെപറ്റി സംവദിക്കുന്ന സിനിമയാണ് പന്തെന്ന് കലാകാരന്‍ കൂടിയായ പുരുഷന്‍ കടലുണ്ടി എംഎല്‍എ പ്രതികരിച്ചു.

നമ്മളോ നമ്മുക്ക് അറിവുളളവരൊ സിനിമയുടെ ഭാഗമാകുന്നു എന്നതാണ് സിനിമയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News