അമേരിക്കയില്‍ അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ശൈത്യത്തില്‍ 21 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. താപനില പലയിടങ്ങളിലും മൈനസ് 47 ഡിഗ്രിയില്‍ താഴെയെത്തി.

ആര്‍ട്ടിക്ക് പ്രദേശത്ത് നിന്ന് വഴിതെറ്റിവരുന്ന പോളാര്‍ വോര്‍ട്ടെക്‌സ് എന്ന പ്രതിഭാസമാണ് കൊടും ശൈത്യത്തിന് കാരണം. അന്റാര്‍ട്ടിക്കിലയെക്കാളും തണുപ്പാണ് അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്.

സര്‍വകലാശാലകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തപാല്‍ ഇപാടുകള്‍, വിമാന തീവണ്ടി സര്‍വീസുകളെല്ലാം പൂര്‍ണമായി സ്തംഭിച്ചു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു. കൊടും ശൈത്യം ജനങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളിണ്ടാക്കുന്നുണ്ട്.