കൊച്ചിയില്‍ നടന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യ ജയം

കൊച്ചിയില്‍ നടന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ആദ്യ ജയം. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് സ്‌പൈക്കേഴ്‌സ് എതിരാളികളായ മുംബൈയെ പരാജയപ്പെടുത്തിയത്.

ആവേശത്തിന്റെ സ്മാഷുകള്‍ നിറച്ച് പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ യു മുംബൈയ്‌ക്കെതിരെ ഏകപക്ഷീയമായമായിട്ടായിരുന്നു കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ വിജയം.

തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഡേവിഡ് ലീ എന്ന ഇതിഹാസ താരത്തിന്റെ സാന്നിദ്ധ്യം സ്‌പൈക്കേഴ്‌സിന് ഊര്‍ജ്ജമേകി. ആ ഊര്‍ജ്ജത്തില്‍ നിന്ന് കരുത്തേകി കൊണ്ട് സ്‌പൈക്കേഴ്‌സ് രാജകീയമായി ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം പകുതിയിയില്‍ യു മുംബ തിരിച്ചു അടിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പൈക്കേഴ്‌സ് വിട്ടു കൊടുത്തില്ല. രണ്ടാം സെറ്റ് 15-13 ന് സ്വന്തമാക്കിയ സ്‌പൈക്കേഴ്‌സ് 15-8 ന് മൂന്നാം സെറ്റും സ്വന്തമാക്കി

5 സെറ്റും ജയിച്ച് സ്‌പൈക്കേഴ്‌സ് ബോണസ് പോയിന്റ് നേടുമെന്ന് ഒരു ഘട്ടത്തില്‍ വിചാരിച്ചെങ്കിലും നാലാം സെറ്റ് സ്വന്തമാക്കി അഞ്ചാം ഘട്ടത്തിലെത്തിയപ്പോഴേക്കും സ്‌പൈക്കേഴ്‌സിന് അടിപതറി.

ഒന്നും നഷ്ടപെടാനില്ലെന്ന ഉറച്ച തീരുമാനത്തില്‍ അഞ്ചാ സെറ്റിനിറങ്ങിയ യു മുംബൈയ്ക്ക് മുന്നില്‍ അവസാന സെറ്റില്‍ സ്‌പൈക്കേഴ്‌സിന് അടിയറവ് പറയേണ്ടി വന്നു. ഒപ്പം സ്‌പൈക്കേഴ്‌സിന് ബോണസും പോയിന്റും നഷ്ടമായി. മനുജോസഫിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് സ്‌പൈക്കേഴ്‌സിന് കരുത്തായത്.

കൂടാതെ ക്യാപ്ടന്‍ ഉഗ്രപാണ്ഡ്യന്‍, ഡേവിഡ് ലീ എന്നിവര്‍ സ്‌പൈക്കേഴിസിന് മുന്നില്‍ നിന്ന് നയിച്ചു. ഒപ്പം ടീം എന്ന നിലയില്‍ ഒത്തിണക്കം കാഴ്ച്ച വെക്കാനായത് വരും മത്സരങ്ങളില്‍ സ്‌പൈക്കേഴ്‌സിന് ആത്മവിശ്വാസം പകരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here