തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താനുള്ള പതിനേഴാമത് മിസ്സ് സൗത്ത് ഇന്‍ഡ്യ മത്സരം ഇന്ന്

തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താനുള്ള പതിനേഴാമത് മിസ്സ് സൗത്ത് ഇന്‍ഡ്യ മത്സരം ഇന്ന് വൈകീട്ട് കോയമ്പത്തൂരില്‍ നടക്കും.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 സുന്ദരിമാരാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക.പെഗാസസും റോട്ടറിക്ലബ് കോയമ്പത്തൂര്‍ ടെക്‌സ് സിറ്റിയുമാണ് മിസ് സൗത്ത് ഇന്‍ഡ്യ 2019 ന്റെ മുഖ്യ സംഘാടകര്‍.

ഡിസൈനര്‍ സാരി,റെഡ് കോക്ക്‌ടെയില്‍,ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍.ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 സുന്ദരിമാരാണ് റാമ്പില്‍ ചുവടുവെക്കാനായി തയ്യാറെടുത്തിരിക്കുന്നത്.മോഡലിംഗ് രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലായി ഗ്രൂമിംഗ് സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സുന്ദരിമാര്‍ ഇന്ന് വേദിയിലെത്തുന്നത്.

അമിത ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്ര മത്സരങ്ങളില്‍വരെ പങ്കെടുക്കാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്ലാറ്റ്‌ഫോമാണ് മിസ് സൗത്ത് ഇന്‍ഡ്യ മത്സരമെന്ന് പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത്ത് രവി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് വിധി കര്‍ത്താക്കളായി എത്തുക.മിസ് സൗത്ത് ഇന്‍ഡ്യ വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുക.ഫസ്റ്റ് റണ്ണറപ്പിന് അറുപതിനായിരം രൂപയും സെക്കന്റ് റണ്ണറപ്പിന് നാല്‍പ്പതിനായിരം രൂപയും സമ്മാനമായി നല്‍കും. കൂടാതെ ഓരോ സംസ്ഥാനത്തു നിന്ന് വിവിധ വിഭാഗങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുന്നുണ്ട്.വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്.കൈരളി ടി വിയാണ് പരിപാടിയുടെ മീഡിയ പാര്‍ട്‌നര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News