തിരുവനന്തപുരം നഗരസഭയുടെ ബജറ്റില്‍ എന്തിനൊക്കെ പരിഗണന നല്‍കണമെന്ന് ഇനി നഗരവാസികള്‍ക്ക് നിര്‍ദേശിക്കാം

തിരുവനന്തപുരം നഗരസഭയുടെ ബജറ്റില്‍ എന്തിനൊക്കെ പരിഗണന നല്‍കണമെന്ന് നഗരവാസികള്‍ക്ക് നിര്‍ദേശിക്കാം. ഇതിനായി നഗരസഭയുടെ ബജറ്റ് വണ്ടി എല്ലാ വാര്‍ഡുകളിലുമെത്തും. ഇ മെയിലിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. പങ്കാളിത്ത ബജറ്റ് എന്ന വ്യത്യസ്ത രീതിയുമായാണ് ഇത്തവണ തിരുവനന്തപുരം നദരസഭാ ബജറ്റ് എത്തുന്നത്.

വീട്ടുമുറ്റത്തെ ആവശ്യങ്ങള്‍ മുതല്‍ നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന എന്ത് നിര്‍ദേശവും നഗരവാസികള്‍ക്ക് തിരുവനന്തപുരം നഗരസഭയെ അറിയിക്കാം. ഈ നിര്‍ദേശങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചതാവും തിരുവനന്തപുരം നഗരസഭയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ജനാഭിപ്രായം ശേഖിച്ചുളള പങ്കാളിത്ത ബജറ്റാണ് ഇത്തവണ നഗരസഭയുടെത്.

സ്മാര്‍ട്ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്പിലൂടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. നഗരസഭയിലെ എല്ലാ ഓഫീസുകളിലും ഇനി ഒരാഴ്ച കാലം അഭിപ്രായപ്പെട്ടികളുണ്ടാകും. ഇത് കൂടാതെ പങ്കാളത്ത ബജറ്റ് വണ്ടി 100 വാര്‍ഡുകളിലുമെത്തുമെന്നും മേയര്‍ വി കെ പ്രശാന്ത്
പറഞ്ഞു.

tvmmayor@gmail.com എന്ന മെയിലിലെക്കും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ജനങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം നഗരസഭ. കേരളത്തില്‍ ആഭ്യമായാണ് ഒരു തദ്ദേശസ്ഥാപനം പങ്കാളിത്ത ബജറ്റിങ് രീതി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel