സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ യൂണിഫോം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ യൂണിഫോം. കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ളനിറത്തിലുള്ള ഷര്‍ട്ടുമാണ് പുതിയ യൂണിഫോം.

എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവ് ബാധകമാവുക.

പുതിയ ഉത്തരവ് അനുസരിച്ച് യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ഡ്യൂട്ടി സമയത്ത് പുതിയ യൂണിഫോം നിര്‍ബന്ധമായും ധരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News