
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരി; സ്ത്രീയാണ് ദൈവം അവരെങ്ങനെ അശുദ്ധരാകും;
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്ക് പിന്തുണയുമായി, തമിഴ് സൂപ്പര്‍ താരം മക്കളക് സെല്‍വന്‍ വിജയ് സേതുപതി. ദേശാഭിമാനിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായിയിയോടുള്ള തന്‍റെ ആരാധനയും ബഹുമാനവും ശബരിമല വിഷയത്തിലെ സപ്പോര്‍ട്ടും വിജയ് സേതുപതി വ്യക്തമാക്കിയത്.
വിജയ് സേതുപതിയുടെ വാക്കുകള്‍
‘ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാടാണ് ശരി. ഏതു പ്രശ്നത്തെയും പക്വതയോടെ കെെകാര്യം ചെയ്യാന്‍, അദ്ദേഹത്തിന് സാധിക്കും . അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനാണു ഞാന്‍.
ശബരിമലയില്‍ എന്തിനാണീ ബഹളങ്ങള്‍. ഭൂമിയെന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്.
തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്.
പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി’. വിജയ് വ്യക്തമാക്കി.
Comments