നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് പിടിയില്‍

ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ മുഖ്യപ്രതി പ്രവീണ്‍ പിടിയിൽ. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ആർഎസ്എസ് നേതാവ് പ്രവീണ്‍ പൊലീസിന്‍റെ പിടിയിലായത്.

പ്രവീണിനൊപ്പം മറ്റൊരു പ്രതിയായ നെടുമങ്ങാട് സ്വദേശി ശ്രീജിത്തിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും. അഭിജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ നെടുമങ്ങാട് നിന്നും പിടികൂടി

പ്രവീൺ ട്രയിനിൽ രക്ഷപ്പെടുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ തന്നെ റെയിൽവെ സ്റ്റേഷനിലെത്തിയിരുന്നു.

അന്യസംസ്ഥാനത്തേക്ക് രക്ഷപ്പെടാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ പ്രവീണിനെ പൊലീസ് പിടികൂടി. തുടർന്ന് ഇയ്യാളെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിസദമായി ചേദ്യംചെയ്തു.

ചേദ്യം ചെയ്തതിൽ ഇയ്യാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും.നാളെ കേടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി അശോകൻ പറഞ്ഞു.

നെടുമങ്ങാട്ട് ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയിതിൽ 28പേരും പിടിയിലായി.ജനുവരി മൂന്നിന് ശബരിമല കർമ്മസമിതിയുടെ ഹർത്താൽ ദിനത്തിലായിരിന്നു ആർഎസ്എസ് നേതാവായ പ്രവീണും സംഘവും പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത്.

പ്രവീൺ നാല് തവണ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിരുന്നു.പ്രവീണിനൊപ്പമുണ്ടായിരുന്ന മറ്റ് നാല് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് നേരത്തെ ചെയ്തു.

പ്രവീൺ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമങ്ങ‌ട് എസ് ഐ യെ ആക്രമിച്ചതിന് അറസ്റ്റില‌ായ പ്രതികളെ മോചിപ്പിക്കാനായിരുന്നു പ്രവീണും സംഘവും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News