തണുത്തു വിറച്ച് അമേരിക്ക; അതി ശൈത്യം കാരണം ഇതിനോടകം മരണപ്പെട്ടത് 21 പേര്‍

വാഷിങ്ടണ്‍: അമേരിക്കയിലെ കൊടു തണുപ്പില്‍ തണുത്തുവിറച്ച് ഇതിനോടകം മരണപ്പെട്ടത് 21 പേര്‍. അസഹനീയമായ കൊടുംതണുപ്പാണ് ഇവിടെ അനുവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

അതി ശൈത്യത്തിന്റെ പിടിയില്‍പെട്ട് ഗതാഗതസംവിധാനങ്ങളും ഓഫിസുകളുടെ പ്രവര്‍ത്തനവും ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഇത് മൂലം ഇവിടത്തെ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്.

രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിഗമനം.

ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തിക്കഴിഞ്ഞു.

തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമായതുകൊണ്ട് പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News