ഇതാണ് ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്ന്; വീഡിയോ വെെറല്‍

മികച്ച ക്യാച്ചുകളില്‍ ഒന്ന് സ്വന്തം കെെപ്പിടിയില്‍ ഒതുക്കി ഇംഗ്ലീഷ് താരം ജേസണ്‍ റോയ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സില്‍ഹട്ട് സിക്‌സേഴ്‌സും, ചിറ്റഗോംഗ് വൈക്കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് കിടിലല്‍ ക്യാച്ച് പിറന്നത്.

സില്‍ഹട്ട് സിക്‌സേഴ്‌സിന്റെ താരമായ ജേസണ്‍ റോയാണ്, യാസിര്‍ അലിയുടെ കിടിലന്‍ ഷോട്ടിനെ പിടിച്ചെടുത്തത്.

ബാറ്റില്‍ തട്ടി കുതിച്ച പന്ത് വായുവില്‍ ഉയര്‍ന്ന്പറന്നെടുക്കുകയായിരുന്നു ജേസണ്‍ റോ. ജേസണിന്റെ ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായാണ് കണക്കാക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here