അവസാന എകദിനത്തില്‍ കിവികളെ തുരത്തി ഇന്ത്യ; പരമ്പര 4-1 ന് സ്വന്തമാക്കി

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ജയം. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 217 റണ്‍സിന് പുറത്താവുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടി ചഹാലും രണ്ട് വിക്കറ്റ് വീതം നേടിയ ഷമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് കിവികളുടെ അന്തകരായത്. ഇതോടെ പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. റായുഡു ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെ ആയിരുന്നു. രോഹിത് ശര്‍മ്മ 2, ശിഖര്‍ ധവാന്‍ 6, ഗില്‍ 7, ധോണി 1 എന്നിവര്‍ വേഗം തന്നെ കൂടാരം കയറി.

90 റണ്‍സെടുത്ത റായഡു, 45 റണ്‍സെടുത്ത വിജയ് ശങ്കര്‍, 34 റണ്‍സ് നേടിയ ജാദവ്, 22 പന്തില്‍ അതിവേഗം 45 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

ഷമിയാണ് പരമ്പരയിലെ താരം ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News