നവോത്ഥാനം പ്രസംഗിച്ചാല്‍ കൊല്ലും; പുന്നല ശ്രീകുമാറിനും സണ്ണി എം കപിക്കാടിനും സംഘപരിവാര്‍ ഭീഷണി

കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനും ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് എന്നിവര്‍ക്ക് സംഘപരിവാര്‍ ഭീഷണി.

ഫെബ്രുവരി 4ന് പ്രസ് ക്ലബ്ബില്‍ നടക്കുന്ന “സംവരണം, നവോത്ഥാനം, ഭരണഘടന” എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നാണ് ഭീഷണി. ദളിത് എംപവര്‍മെന്റ് മൂവ്‌മെന്റ് ആണ് പരിപാടി നടത്തുന്നത്.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രിയത്തിനെതിരെയും ദളിത് വിരുദ്ധതയ്‌ക്കെതിരെയും ശക്തമായി നിലപാട് സ്വീകരിച്ചവര്‍ ആണ് ഇരുവരും.

ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതായി ദളിത് എംപവര്‍മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് എന്നിവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here