കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ ലോയേ‍ഴ്സ് യൂണിയന് ചരിത്ര വിജയം

കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ ലോയ‍േഴ്സ് യൂണിയന് ചരിത്ര വിജയം.ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിനെതിരെ 16 വോട്ടുകള്‍ക്ക് അഡ്വക്കറ്റ് ഷാനവാസ് ഖാന്‍ വിജയിച്ചു.

വൈസ് ചെയര്‍മാനായി അഡ്വക്കറ്റ് ആനയറ ഷാജി തെരഞ്ഞെടുക്കപ്പെട്ടു.ട്രഷറര്‍, സെന്‍ട്രല്‍ ബാര്‍ കൗണ്‍സില്‍ മെമ്പര്‍,എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍,ടെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നിങ്ങനെ മു‍ഴുവന്‍ സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിലും ലോയേ‍ഴ്സ് യൂണിയന്‍ സ്ഥാനാര്‍ഥികള്‍ വന്‍വിജയം നേടി.

ക‍ഴിഞ്ഞ വര്‍ഷം മെയില്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നുവെന്ന് ലോയേ‍ഴ്സ് യൂണിയന്‍ ആരോപിച്ചു.

തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസിനെ നിരീക്ഷകനായി നിയമിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കറ്റ് ഷാനവാസ് ഖാന്‍ പറഞ്ഞു.

നാളെ കോടതികളില്‍ വിജയാഹ്ലാദ ദിനമായി ആചരിക്കുെമന്ന് ലോയേ‍ഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ബി രാജേന്ദ്രനും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News