ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ വിചാരണ ചെയ്യാന്‍ അനുമതി

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ വിചാരണ ചെയ്യാന്‍ നിയമമന്ത്രാലത്തിന്റെ അനുമതി.

കേസ് അന്വേഷിക്കുന്ന സിബിഐയ്ക്കാണ് നിയമമന്ത്രാലയം അനുമതി നല്‍കിയത്. ചിദംബരത്തെ എപ്പോള്‍ വേണമെങ്കിലും കസ്റ്റഡിയിലെടുക്കുമെന്നും സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി നീക്കമെന്ന് ആരോപണം.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.

ചിദംബരത്തിനെ വെട്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ നീക്കം. എയര്‍സെല്‍ മാക്‌സിസ് കേസില്‍ വിചാരണ നേരിടുന്ന പി.ചിദംബരം ഐ.എന്‍.എക്‌സ് മീഡിയ കേസിലും വിചാരണ നേരിടണമെന്ന് കേന്ദ്ര നിയമമന്ത്രാലയം.

വിചാരണയ്ക്ക് അനുമതി തേടിയ സിബിഐയ്ക്ക് നിയമമന്ത്രാലയം അനുമതി നല്‍കി. ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരം നേരത്തെ തന്നെ വിചാരണ നേരിടുന്നുണ്ട്.

കള്ളപണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് കേസ്.

പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ വിദേശ നാണ്യവിനിമ ചട്ടം മറികടന്നെന്നാണ് സിബിഐ കണ്ടെത്തല്‍.

വിചാരണ അനുമതി കിട്ടിയ സാഹചര്യത്തില്‍ പി.ചിദംബരത്തെ എപ്പോള്‍ വേണമെങ്കിലും സിബിഐ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.

നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here