ശാരദ ചിട്ടിതട്ടിപ്പ് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു; പൊലീസിനെ പിന്തുണച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാടകിയ സംഭവികാസങ്ങള്‍. ശാരദ ചിട്ടിഫണ്ട് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരും പോലീസും തമ്മില്‍ കയ്യാങ്കളി.

അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിബിഐ ജോയിന്റ് ഡയറ്കടറുടെ വസതിയും പോലീസ് വളഞ്ഞു. ഇതേ തുടര്‍ന്ന് ജോയിന്റ് ഡയറക്ടറുടെ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫിനെ വിന്യസിച്ചു.

പൊലീസിന് പിന്തുണയുമായി എത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ സത്യാഗ്രഹം ആരംഭിച്ചു. മോദിയും അമിത്ഷായും ബംഗാളിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മമതാ. അതേ സമയം പൊലീസ് നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും.

മമതാ മോദി രാഷ്ട്രിയ വാഗവാദ്വങ്ങള്‍ക്കപ്പുറം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഏറ്റമുട്ടലിനാണ് പശ്ചിമ ബംഗാള്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ എത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പോലീസ് തടഞ്ഞു.

കയ്യാങ്കളിയ്ക്ക് ശേഷം അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.ഇതിന് പിന്നാലെ കൊല്‍ക്കത്തയിലെ സിബിഐ സംസ്ഥാന ആസ്ഥാനവും ജോയിന്റ് ഡയറക്ടറുടെ വസതിയും പോലീസ് വളഞ്ഞു. ഇതേ തുടര്‍ന്ന് ജോയിന്റ് ഡയറക്ടറുടെ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫിനെ വിന്യസിച്ചു.

സിബിഐ നടപടി അറിഞ്ഞ് പോലീസ് കമ്മീഷണറുടെ വസതിയിലെത്തിയ മമതാ ബാനര്‍ജി ഉന്നതയോഗം വിളിച്ച് ചേര്‍ത്തു.തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ട മമജാ ബാനര്‍ജി മോദിയേയും അമിത്ഷായേയും കടന്നാക്രമിച്ചു. ബംഗാള്‍ ഭരണം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

അടിയന്തരാവസ്ഥയെക്കാള്‍ മോശമാണ് സാഹചര്യമെന്ന് പറഞ്ഞ മമതാ ബാനര്‍ജി ചിട്ടി തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും അവകാശപ്പെട്ടു. കള്ളന്‍മാരുടെ കൂട്ടമായി ബിജെപി മാറി. കമ്മീഷണറുടെ വസതിയിലെത്തിയ സിബിഐയുടെ പക്കല്‍ വാറന്റ് പോലുമില്ലായിരുന്നുവെന്ന് മമതാ ചൂണ്ടികാട്ടി.

പോലീസിന് ഒപ്പം നില്‍ക്കുമെന്ന് അറിയിച്ച അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോല്‍ക്കത്തയില്‍ സത്യാഗ്രഹം ആരംഭിച്ചു. സത്യഗ്രഹ പന്തലില്‍ മന്ത്രിസഭയോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.ചിട്ടി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നുവെന്നും സിബിഐ ആവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News