സ്ഥാനം പോയ ഡിവൈഎസ്പിമാരില്‍ ചിലര്‍ പൊലീസിലെ കൊടുംക്രിമിനലുകള്‍ എന്ന വിവരം പുറത്ത്.
ശമ്പള വര്‍ധന ഉള്‍പ്പെടെ തടയപ്പെട്ട് ശിക്ഷിക്കപ്പെട്ടവരും ഉണ്ട്.

കൊല്ലം ഹാപ്പി രാജേഷ് കൊലക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത എസ് വിജയന്‍,പാലക്കാട്ടെ സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത വിപിന്‍ ദാസ്,കുണ്ടറ 14കാരന്‍റെ കയ്യില്‍ സിഗരറ്റ് വച്ച് പൊള്ളിച്ച ടി അനില്‍ കുമാര്‍ അങ്ങനെയാണ് ഇവരുള്‍പ്പെടുന്ന ഡിവൈഎസ്പിമാര്‍ ഇപ്പോള്‍ തരംതാ‍ഴ്ത്തലിന് വിധേയമായിരിക്കുന്നത്.

സര്‍ക്കാര്‍ നയമായി തന്നെ ഈ നടപടി പൊലീസിന് സന്ദേശമാവുകയാണ്.