പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മണിപ്പൂരി ചലച്ചിത്രകാരന്‍; പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാനൊരുങ്ങുന്നു

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് തുടര്‍ക്കഥയാകുന്നു. 2006ല്‍ ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് മണിപ്പൂരി ചലച്ചിത്രകാരന്‍ അരിബം ശ്യാം ശര്‍മ്മ പ്രഖ്യാപിച്ചു.

അസം പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 855 പേരുടെ ബന്ധുക്കള്‍ രക്തസാക്ഷി പുരസ്‌കാരം തിരികെ നല്‍കിയതിന് പിന്നാലെയാണിത്. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കൊണ്ടുവന്നേക്കില്ല

ബില്ലിനെതിരായ ജനങ്ങളുടെ വികാരം കാണാത്ത സര്‍ക്കാരിന്റെ അവാര്‍ഡ് കൈവശം വയ്ക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അസം പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 855 പേരുടെ ബന്ധുക്കള്‍ക്ക് 2016ല്‍ അസം സര്‍ക്കാര്‍ രക്തസാക്ഷി പുരസ്‌കാരം നല്‍കിയിരുന്നു.

ഇവരുടെ 122 കുടുംബങ്ങള്‍ കഴിഞ്ഞയാഴ്ച ബില്ലില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അരിബം ശ്യാം ശര്‍മ്മയുടെ പ്രഖ്യാപനം.

ബില്ലിനെതിരെ പല രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ തുടരുകയാണ്. റിപബ്ലിക് ദിനം ബഹിഷ്‌കരണം, ബൈ ബൈ ഇന്ത്യ ഹായ് ചൈന ക്യാംപയിന്‍, ഹര്‍ത്താലുകള്‍ എന്നീ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കല്‍.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് പൗരത്വ ഭേദഗതി ബില്‍ ഇത്തവണ രാജ്യസഭയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News