മമ്മൂട്ടി- എസ് എന്‍ സ്വാമി – കെ മധു കൂട്ടുക്കെട്ടില്‍ പുറത്തുവന്ന് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമകള്‍ ആണ് സിബിഐ സിനിമകള്‍. ഇപ്പോള്‍ ചിത്രത്തിന്റെ നാലാം പതിപ്പ് ഒരുങ്ങുന്നു എന്ന സൂചനകള്‍ നല്‍കുകയാണ് തിരക്കഥാക്കൃത്ത് കൂടിയായ എസ് എന്‍ സ്വാമി.

ഫെയ്‌സ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് നടത്തിയ ഫിലിം അവാര്‍ഡ്‌സിന്റെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാമിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ എഴുതി തളര്‍ന്ന സിബിഐ അഞ്ചാം ഭാഗം. അത് എഴുതിക്കഴിഞ്ഞു ഉടന്‍ തുടങ്ങും. ഒരു പക്ഷേ ആ സിനിമ മലയാളത്തില്‍ വരാന്‍ പോകുന്ന ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ചൂണ്ടുപലകയായിരിക്കും. ഒരു പുതിയ മാറ്റത്തിനുള്ള ചുവട് തന്നെയായിരിക്കും ആ ചിത്രം.

ആദ്യമായി ഒരു പുരസ്‌കാരം ലഭിച്ചതായി അദ്ദേഹം മൂവി സ്ട്രീറ്റ് പുരസ്‌ക്കാരം ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു.