ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയിലെത്തി. ചരിത്രത്തിലാദ്യമായി ആണ് മാര്‍പ്പാപ്പ അറബ് മേഖലയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

്ത്രിദിന സന്ദര്‍ശനത്തിനാണ് റോമില്‍ നിന്നും അദ്ദേഹം പ്രത്യേക വിമാനത്തില്‍ യുഎഇയിലെത്തിയത്.

തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഉന്നതതല സ്വീകരണം നല്‍കും.