മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

ബംഗാള്‍ സിറ്റി പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മമതയ്‌ക്കൊപ്പം ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍.

ബംഗാളിനെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് മമതാ ആരംഭിച്ച സമരത്തിനാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍, ചന്ദ്രബാബു നായിഡു, എംകെ സ്റ്റാലിന്‍, ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ്, മായാവതി, ശരത് പവാര്‍ എന്നിവര്‍ മമതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികള്‍ക്ക് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും കടന്നാക്രമിക്കാനുള്ള അവസരമായി ഈ വിഷയം മാറിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News