യുവതയോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ

സംസ്ഥാനത്ത് പുതിയ തസ്തികകൾ സൃഷ്ടിച്ച മന്ത്രിസഭാ തീരുമാനത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു.

2015-16 അധ്യായന വർഷം പുതുതായി അനുവധിച്ച ഹയർ സെക്കണ്ടറി സ്‌കൂളുകളിലും ബാച്ചുകളിലുമായി 662 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.

106 തസ്തികകൾ അപ്പ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു. സംസ്ഥാന പ്രളയ പുനർനിർമ്മാണം വേഗത്തിലാക്കുന്നിനുവേണ്ടി ഗ്രാമ പഞ്ചായത്തുകളിൽ എഞ്ചിനീറിംഗ് വിഭാഗത്തിൽ 195 തസ്തികകളും സൃഷ്ട്ച്ചു.

കേരള സർവ്വകലാശാലയിൽ അധ്യാപക തസ്തികകൾക്ക് അനുമതി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

യുവജനങ്ങളോട് അങ്ങേയറ്റം അനുഭാവം പുലർത്തുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News