ജീവിതശൈലീ രോഗങ്ങളെ കായിക പരിശീലനത്തിലൂടെ ചെറുക്കാന്‍ കേരളം; തിരുവനന്തപുരത്ത് അമ്പത് കോടി ചിലവില്‍ അത്യാധുനിക ഫിറ്റ്നസ് സെന്‍റര്‍

തിരഞ്ഞെടുപ്പിന് മുന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെ വെറുംവാക്കുകളാക്കാതെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് ഇടതുപക്ഷം.

കൃത്യവും കര്‍ക്കശവുമായ ഒരുപാട് കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇടതുപക്ഷം ഇടതുപക്ഷം മുന്നോട്ട് വച്ച പ്രകടനപത്രികയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകീരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഭരണവും വികസന മാതൃകകളും തുടര്‍ന്ന്കൊണ്ടിരിക്കുന്നത്.

ജീവിതശൈലി രോഗങ്ങള്‍ക്കെതിരായി കായിക മേഖലയെക്കൂടെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പുതിയ ആരോഗ്യ സംരക്ഷണ സംസ്കാരം ഉയര്‍ത്തിക്കൊണ്ടുവരുമെന്നത് സര്‍ക്കാറിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്ത് തുടങ്ങുന്ന ഫിറ്റ്നസ് സെന്‍ററിലൂടെ ആ വാഗ്ദനവും നടപ്പിലാവുകയാണ്.

337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിറ്റ്നസ് സെന്‍റര്‍ 50 കോടി ചിലവിലാണ് ഒരുങ്ങുന്നത്. ശീതീകരിച്ച ഫിറ്റ്നസ് സെന്ററിൽ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ, എൽ ഇ ഡി ലൈറ്റിംഗ്, ചേഞ്ച് റൂമുകൾ, ടോയ്‍ലെറ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാണ്.

ജിമ്മിജോർജ് സ്പോർട്സ് ഹബ്ബിൽ പ്രവർത്തിക്കുന്ന സ്വിമിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം പരിശീലനം തേടുന്ന കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും ഫിറ്റ്നസ് സെന്റർ പ്രയോജനകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here