പ്രവചനങ്ങള്‍ക്കുമപ്പുറം കേരളം

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദേശീയമാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾ കേരളത്തിൽ യാഥാർഥ്യമാകാറില്ല.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സർവേകളും എൽഡിഎഫിന‌് 40 സീറ്റ‌ുവരെയാണ‌് പ്രവചിച്ചത‌്. ഇന്ത്യ ടുഡെ പ്രവചിച്ചത‌് യുഡി‌എഫിന‌് 96 സീറ്റ‌ും എൽഡിഎഫിന‌് 41 സീറ്റുമായിരുന്നു.

തെരഞ്ഞെടുപ്പ‌ു ഫലം വന്നപ്പോൾ യുഡിഎഫ‌ിന‌് 72. എൽഡി‌എഫ‌് –-68. 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് പല സർവേകളും 70– 80 സീറ്റാണ‌് പ്രവചിച്ചത‌്. യുഡിഎഫിന‌് 55–-65 ഉം. എന്നാൽ, ഫലം വന്നപ്പോൾ എൽഡിഎഫ‌് 91 സീറ്റോടെ വൻ വിജയം നേടി.

2004 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് 14 സീറ്റുകളും ഇടതുമുന്നണി 6 സീറ്റുകളും നേടുമെന്നുമായിരുന്നു ഇന്ത്യൻ എക്സ‌്പ്രസ‌്–എൻഡിടിവി സർവേ ഫലം.

എന്നാൽ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന‌് തെളിയിച്ചുകൊണ്ട‌് എൽഡിഎഫ‌് 18 സീറ്റുകളിൽ വിജയിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കോൺഗ്രസ‌് അക്കൗണ്ട‌് തുറക്കാത്ത തെരഞ്ഞെടുപ്പായി അത‌് മാറി.

2014 ൽ ടൈംസ‌് നൗ കോൺഗ്രസ‌് 17 സീറ്റുകളിൽ ജയിക്കുമെന്നാണ‌് പ്രവചിച്ചത‌്. എൽഡിഎഫിന‌് മൂന്നും. എന്നാൽ എൽഡിഎഫ‌് 8 സീറ്റുകളിൽ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here