കോണ്‍ഗ്രസ് ജാഥ നടത്തുന്നത് ബിജെപിയെ സഹായിക്കാന്‍; എന്‍എസ്എസ് നി‍ഴല്‍യുദ്ധം നിര്‍ത്തി നിലപാട് പറയണം; ബംഗാളിലേത് അ‍ഴിമതിക്കാരെ രക്ഷിക്കാനുള്ള നാടകമെന്നും കോടിയേരി ബാലകൃഷ്ണന്‍

എൻഎസ്എസിന്റെ വിരട്ടൽ സിപിഐഎമ്മിനോട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ട.

ബിജെപി യെ സഹായിക്കാനാണ് കോൺഗ്രസ് ജാഥ നടത്തുന്നത്. പല മണ്ഡലങ്ങളിലും കോൺഗ്രസ് ബി ജെ പി യുമായി രഹസ്യ ബന്ധം സ്ഥാപിച്ചു എന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

എൻഎസ്എസ് നടത്തേണ്ടത് സമുദായ പ്രവർത്തനമാണെന്നും രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുമ്പ് എന്‍എസ്എസ് ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടി ഉൾപ്പെട്ട മുന്നണിയെ എൽഡിഎഫ് തോൽപിച്ചിരുന്നു. എന്‍എസ്എസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളെ അവരുടെ അണികളെ ഉപയോഗിച്ച് ‘പരാജയപ്പെടുത്തും.

എന്‍എസ്എസ് ന്റെ വിരട്ടൽ സിപിഐഎമ്മിനോട് വേണ്ട. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ട എന്നും കോടിയേരി പറഞ്ഞു .

കെപിസിസി ജാഥ നടത്തുന്നത് ബിജെപി അണികളെ ആകർഷിക്കാനാണെന്നും കോടിയേരി ആരോപിച്ചു യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയിലാണ്.

ചില മണ്ഡലങ്ങളിൽ ചില കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസുമായി രഹസ്യ ബന്ധം സ്ഥാപിച്ചതായും കോടിയേരി പറഞ്ഞു. ബംഗാൾ സംഭവം മോദിയും മമതയും തമ്മിലുള്ള ഒത്ത് കളിയാണെന്നും കോടിയേരി കുറ്റപ്പെടുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News