പ്രകാശ് ബാരെയും ദീപൻ ശിവരാമനും ഒരുമിക്കുന്നു;’ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ കൊച്ചിയില്‍

ഇന്ത്യന്‍ അമേച്വര്‍ നാടക അരങ്ങില്‍ പുതു ചരിത്രമെ‍ഴുതിയ ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തിനു ശേഷം ദീപൻ ശിവരാമൻ സംവിധാനം ചെയ്ത നാടകമാണ് ‘ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’.

പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് നാടകത്തില്‍ മുഖ്യവേഷമായ കാലിഗരിയെ അവതരിപ്പിക്കുന്നത്.

ദൽഹി, ബംഗളൂരു എന്നിവിടിങ്ങളിൽ നിന്നുള്ള പ്രമുഖ അഭിനേതാക്കൾ പങ്കെടുക്കുന്ന നാടകത്തിൽ സംവിധായകൻ ദീപനും, ഡ്രാമറ്റർജ് പുരവ് ഗോസ്വാമിയും രണ്ട് പ്രധാന വേഷങ്ങൾ ചെയ്യുന്നു.

1920 ൽ റോബർട്ട് വെയ്ൻ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ജർമ്മൻ എക്സ്പ്രഷനിസ്റ്റ് സിനിമയുടെ സ്വതന്ത്ര രംഗഭാഷ്യമാണ് ദീപന്‍റെ നാടകം.

ജർമ്മൻ ചലച്ചിത്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി പരിഗണിക്കപ്പെടുന്ന `ദി ക്യാബിനറ്റ് ഓഫ് Dr കാലിഗരി’ ഫാസിസവും ഏകാധിപത്യവും എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങളെ പിടികൂടുന്നതെന്ന് കലാത്മകമായി പ്രതിപാദിക്കുന്നു.

മഹീന്ദ്രയുടെ നാടകോത്സവത്തിൽ മികച്ച രംഗസംവിധാനത്തിനുള്ള അംഗീകാരം നേടിയ നാടകമാണിത്. പതിവ് പ്രൊസീനിയം രീതികളിൽ നിന്ന് മാറി ഒരു ഗോഡൗൺ രൂപത്തിൽ സജ്ജീകരിച്ച വേദിയ്ക്കകത്താണ് കാണികൾക്കായുള്ള ഗാലറിയൊരുക്കുന്നത്. സംഗീതം, വീഡിയോ, പ്രകാശ വിതാനങ്ങള്‍ എന്നിവയും നാടകത്തില്‍ അഭിനേതാക്ക‍ളെ പോലെ തന്നെ പ്രധാനമാണ്.

ബെംഗളൂരുവിലെ ബ്ലൂ ഓഷ്യൻ തിയറ്ററും, നെകാബും, ദൽഹി ആസ്ഥാനമായ പെർഫോമൻസ് ആർട് കളക്ടീവും സംയുക്തമായാണ് ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി രംഗത്തെത്തിക്കുന്നത്.

ഇതിനകം ബെംഗളൂരു, ഡെൽഹി, ജയ്‌പൂർ, ചൈന തുടങ്ങിയയിടങ്ങളിലെ സഞ്ചാരത്തിന് ശേഷമാണ് നാടകം കൊച്ചിയിലെത്തുന്നത്.

പ്രളയബാധിതരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികൾക്കും റോട്ടറിയുടെ കാൻസർ കെയർ പ്രോജെക്ടിനും വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് നാടകപ്രദര്‍ശനമൊരുക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജിലെ സെന്‍റിനറി ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 8, 9, 10 തിയ്യതികളിൽ നാടകം അരങ്ങേറും. വൈകീട്ട് 6.30 നും 8.30നുമായി നാടകത്തിന്‍റെ ആറ് ഷോകളാണ് കൊച്ചിയില്‍ അരങ്ങേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News