പശ്ചിമ ബംഗാളില്‍ സിബിഐയെ തടഞ്ഞതിലൂടെ മമതാ ബാനര്‍ജി അഴിമതിയെ സംരക്ഷിക്കുകയാണ്: രാജ്‌നാഥ് സിങ്ങ്

പശ്ചിമ ബംഗാളില്‍ സിബിഐയെ തടഞ്ഞതിലൂടെ മമതാ ബാനര്‍ജി അഴിമതിയെ സംരക്ഷിക്കുകയാണന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

സിബിഐക്കെതിരായ നീക്കം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണി. ഗവര്‍ണ്ണറോട് റിപ്പോര്‍ട്ട് തേടിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

അതേ സമയം സിബിഐ നീക്കത്തിനെതിരെ ഇടത്പക്ഷം ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ പ്രതിഷേധിച്ചതോെട ലോക്‌സഭയും രാജ്യസഭയും പല തവണ നിറുത്തി വച്ചു.

സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയുടെ സത്യാഗ്രഹം പശ്ചിമ ബംഗാളില്‍ രണ്ടാം ദിവസവും തുടരുന്നു.സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News