പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് വീണ്ടും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. കുടുംബം നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം നന്നാക്കാന്‍ കഴിയില്ല.തന്റെ ജീവിതം പാര്‍ട്ടിക്കും രാജ്യത്തിനു വേണ്ടി നീക്കി വെച്ചിരിക്കുകയാണെന്ന് ചിലര്‍ പറയുന്നു.എന്നാല്‍ കുടുീബത്തെ സംരക്ഷിട്ടു വേണം രാജ്യം സംരക്ഷിക്കേണ്ടതെന്നുമാണ് ഗഡ്കരിയുടെ പരാമര്‍ശം

നാഗ്പൂരില്‍ നടന്ന സംവാദപരിപാടിയിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം. കുടുംബത്തെ മാന്യമായി നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ല. തന്റെ ജീവിതം പാര്‍ട്ടിക്കും കുംടുംബത്തിനു വേണ്ടിയാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയല്ല, ആദ്യം കുടുംബത്തെ സംരക്ഷിക്കണം.

പിന്നീട് വേണം രാജ്യം നന്നാക്കാനിറങ്ങേണ്ടതെന്നാണ് ഏഡ്കരി വ്യക്തമാക്കിയത്.രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണെന്നും വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണ് എന്ന് അന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

അതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതേ സമയം ഗഡ്കരിയെ മുന്നില്‍ നിര്‍ത്തി ആര്‍ എസ് എസ് നേത്യത്വത്തിന്റെ ചരടു വലിയാണോയെന്ന് സീ ശയിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും അടുത്ത തെരഞ്ഞെടുപ്പില്‍ നിതിന്‍ ഗഡ്കരിയായിരിക്കുമെന്ന സൂചന ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലോ, സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ, പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മോദിക്ക് ഗഡ്കരി വെല്ലുവിളിയുയര്‍ത്തുമെന്ന നിരീക്ഷണവും ഇതിന് പിന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News