ക്യാന്‍സര്‍ ബാധിച്ച പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി പിടിയില്‍

ക്യാന്‍സര്‍ ബാധിച്ച പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാല്കാരി പൊലീസ് പീടിയില്‍.ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. സംഭവം നടന്നത് കൊച്ചിയില്‍.യുവതി റിമാന്‍ഡില്‍.

തിരുവനന്തപുരം നെയ്യാറ്റില്‍കര സ്വദേശിയായ അമ്മയും മകനും ചികിത്സയുടെ ഭാഗമായാണ് എറണാകുളത്ത് സുഹൃത്തുക്കളായ ദമ്പതികള്‍ക്കൊപ്പം താമസമാരംഭിച്ചത്.മകന്റെ രോഗവിവരം അറിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പന്ത്രണ്ട്കാരനായ മകനെയും കൂട്ടി അമ്മ ഒറ്റക്കാണ് ജീവിതം തള്ളി നീക്കുന്നത്.ഇതിനിടയിലാണ് ചികിത്സ സൗകര്യത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം താമസമാരംഭിച്ചത്.

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം മാത്രമായ ദമ്പതികളോടൊപ്പം നിര്‍ത്തിയാണ് ഈ അമ്മ മിക്കപോഴും ജോലിക്ക് പോകുന്നതും.അങ്ങനെയിരിക്കെ അമ്മക്ക് പനി പിടിപെട്ട് ആശുപത്രിയില്‍ ആയതോടെ മകന്‍ ദമ്പതികള്‍ക്കൊപ്പം ഒറ്റക്കായി.പിന്നീട് അമ്മ ആശുപത്രി വിട്ടു വന്ന് കുറച്ച് ദിവസം കഴിഞ്ഞ് മകന്റെ ശരീരം പഴുത്ത് പൊട്ടുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ആശുപത്രിയിലെത്തി.

ഡോക്ടര്‍ സംശയം പറഞ്ഞതോടെ വിശദമായി പരിശോധന നടത്തി കുട്ടി ലൈംഗികമായി ഉപയോഗപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ അമ്മ കാലടി പോലീസില്‍ പരാതി നല്‍കി.പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

കുട്ടിക്കൊപ്പം കൂട്ടു കിടന്നിരുന്ന ഇരുപത്തിനാലുകാരി രാത്രിയിലും ഭര്‍ത്താവില്ലാത്ത സമയത്തും കുട്ടിയെ പീഡിപ്പിക്കുമായിരുന്നു. പുറത്തു പറയാതിരിക്കാന്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപെടുത്തിയിരുന്നു.കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് സംഭവം പുറത്ത് വന്നതോടെ യുവതി ഒളിവില്‍ പോയി.

എന്നാല്‍ കഴിഞ്ഞദിവസം ഒളിവിലായിരുന്ന യുവതിയെ കാലടി എസ് ഐയുടെ നേത്യത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കരളിനും കിഡ്ണിക്കും ക്യാന്‍സര്‍ ബാധിച്ച കുട്ടി നാട്ടുകാരുടേയും മറ്റും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് നീക്കുന്നത്. കൊച്ചി അമൃത ആശുപത്രിയില്‍ അടുത്തമാസം കുട്ടിക്ക് മേജര്‍ സര്‍ജറി നിശ്ചയിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News